Surprise Me!

ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു | Oneindia Malayalam

2017-11-29 396 Dailymotion

Former Minister E Chandrasekharan Nair Passes Away

മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായ ഇ ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു. 89 വയസ്സായിരുന്നു. തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ വച്ചാണ് ചന്ദ്രശേഖരന്‍ നായര്‍ അന്ത്യശ്വാസം വലിച്ചത്. മൃതദേഹം ഇന്നു മോര്‍ച്ചറിയില്‍ തന്നെ സൂക്ഷിക്കുമെന്നാണ് വിവരം. നാളെയായിരിക്കും പാര്‍ട്ടി ആസ്ഥാനത്തേക്കും വീട്ടിലേക്കും കൊണ്ടു പോവുകയെന്നാണ് റിപ്പോര്‍ട്ട്. സിപിഐയിലെ ഏറ്റവും മുതിര്‍ന്ന നേതാക്കളിലൊരാളായിരുന്നു ചന്ദ്രശേഖരന്‍ നായര്‍ സംസ്ഥാനത്തെ ഏറ്റവും പ്രഗത്ഭനായ മന്ത്രിമാരില്‍ ഒരാള്‍ കൂടിയായിരുന്നു. നായനാര്‍ മന്ത്രിസഭയിലെ ഭക്ഷ്യം, പൊതുവിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുള്ള ജനസമ്മതനായ നേതാവാണ് ചന്ദ്രശേഖരന്‍ നായര്‍. ഇദ്ദേഹത്തിന്റെ കാലത്താണ് പൊതുവിതരണ രംഗത്ത് പ്രശസ്തി നേടിയ മാവേലി സ്റ്റോറുകള്‍ തുടങ്ങിയത്. പത്താം നിയമസഭയില്‍ ഭക്ഷ്യം, ടൂറിസം, നിയമം എന്നീ വകുപ്പുകള്‍ ഇദ്ദേഹം കൈകാര്യം ചെയ്തിരുന്നു. നോരമ നായരാണ് ഭാര്യ. മക്കള്‍: ഗീത, ജയചന്ദ്രന്‍